വെൽകെയർ ഗ്രൂപ്പിന്റെ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൊച്ചി വൈറ്റിലയിൽ പ്രവർത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കറിലായി നിലകൊള്ളുന്ന ആശുപത്രിയിൽ 350 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗ്യാസ് സ്കാവെഞ്ചിങ് സംവിധാനങ്ങളുള്ള ഒൻപത് മോഡ്യുലാർ ഓപ്പറേറ്റിങ് തീയറ്ററുകൾ, കാർഡിയോളജി ആൻഡ് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സയൻസസ്, ന്യൂറോ ട്രാൻസ്‌പ്ലാന്റ്, പീഡിയാട്രിക്സ് തുടങ്ങിയ വിവിധ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലായി 100 ഐസിയു ബെഡുകളും ആശുപത്രിയിൽ ഉണ്ട്. കൂടാതെ ഓരോ യൂണിറ്റിലും അത്യാധുനിക കാത്ത് ലാബ്, സിടി സ്കാൻ, എംആർ ഐ, വെന്റിലേറ്ററുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ, എംപിമാരായ ഹൈബി ഈഡൻ, കെ. ഫ്രാൻസിസ് ജോർജ്, ഉമ തോമസ് എംഎൽഎ, മുൻ മന്ത്രി ഇ.പി. ജയരാജൻ, വെൽകെയർ ആശുപത്രി ചെയർമാൻ പി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.