റീഗല്‍ ജ്വല്ലേഴ്സ് മാനുഫാക്ചറര്‍ ആന്‍ഡ് ഹോള്‍സെയിലേഴ്സ് ബ്രാന്‍ഡ് അംബാസഡറായി നടി മഞ്ജുവാരിയര്‍. ഓണക്കാലത്ത് മുഖംമിനുക്കി എത്തുമ്പോഴും ഹോള്‍സെയില്‍ പണിക്കൂലിയില്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം ഉറപ്പാക്കുകയാണ് റീഗല്‍ ജ്വല്ലേഴ്സ്.
1978 മുതല്‍ ജ്വല്ലറി രംഗത്തുള്ള റീഗല്‍ ജ്വല്ലേഴ്സിന്‍റെ തുടര്‍യാത്രയുടെ ഭാഗമായാണ് മഞ്ജു വാരിയര്‍ ബ്രാന്‍ഡ് അംബാസഡറായി എത്തുന്നത്. ഹോള്‍സെയില്‍ പണിക്കൂലിയിലാണ് ഉപഭോക്താക്കള്‍ക്ക് റീഗല്‍ സ്വര്‍ണം നല്‍കുന്നത്.
ഓണത്തോട് അനുബന്ധിച്ചുള്ള റീഗലിന്‍റെ എക്സിബിഷന്‍ സെയില്‍ സെപ്റ്റംബര്‍ 17വരെ നീണ്ടുനില്‍ക്കും. ലൈറ്റ് വെയ്റ്റ് ബ്രൈഡല്‍ കലക്ഷന്‍സ് ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പടെ എക്സിബിഷനിലുണ്ട്. പഴയ സ്വര്‍ണം മാറ്റിവാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നൂറുശതമാനം മൂല്യവും ഉറപ്പാക്കുന്നുണ്ടെന്ന് റീഗല്‍ ജ്വല്ലേഴ്സ് അറിയിച്ചു.