File image

TOPICS COVERED

വീണ്ടും റെക്കോർഡിട്ട് സ്വർണവില.  പവന് 1200രൂപ വർധിച്ച് 76960രൂപയായി. ഗ്രാമിന് 150രൂപ വർധിച്ച് 9620രൂപയായി. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. വെള്ളിക്കും വില വർധിച്ചു. ഡോളറിനെതിരെ 88.30എന്നതാണ് രൂപയുടെ നിരക്ക്.രാജ്യാന്തര തലത്തിൽ സ്വർണത്തിലുള്ള നിക്ഷേപം വർധിച്ചതും വിലവർധനയ്ക്ക് കാരണമായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആഭരണം ആയി വാങ്ങണമെങ്കിൽ 83,500 രൂപ നൽകേണ്ടിവരും.

വിലയിൽ ഒരുപക്ഷേ  താൽക്കാലിക ഇടിവ് അനുഭവപ്പെടാമെങ്കിലും മികച്ച നിക്ഷേപം എന്ന ആഗോളതലത്തിൽ നിലനിൽക്കുന്ന ശുഭാപ്തിവിശ്വാസം സ്വർണവില വീണ്ടും വർധിക്കുമെന്ന സൂചനയാണ് നൽകുന്നത്. വെള്ളിക്കും വില വർധിച്ചു. ഒരു ഗ്രാം വെള്ളിക്ക് മൂന്ന് രൂപ വർധിച്ച് 131രൂപയും പത്ത് ഗ്രാമിന് 11രൂപ വർധിച്ച് 1310രൂപയുമായി

ENGLISH SUMMARY:

Gold price is soaring to record highs. It is important to understand the factors driving this surge and its implications for investors and consumers in Kerala.