eastern-thani-naadan-sambhar-launch

TOPICS COVERED

ഓണസദ്യയ്ക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ 'തനി നാടൻ സാമ്പാർ' വിപണിയിലെത്തിച്ച് ഈസ്റ്റേൺ. ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പം കായത്തിന്റെ രുചി മുന്നിട്ട് നിൽക്കുന്ന തനി നാടൻ സാമ്പാർ പൗഡറും ഇനി വിപണിയിൽ ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓർക് ല ഇന്ത്യ ഈസ്റ്റൺ മാർക്കറ്റിങ് ജി.എം. എമി തോമസ്, ഇന്നവേഷൻസ് എ.വി.പി. ശിവപ്രിയ എന്നിവർ ചേർന്ന് തനി നാടൻ സാമ്പാർ പൗഡർ ലോഞ്ച് ചെയ്തു. പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ക്യാംപെയിനിന്റെ  ഭാഗമായി സാമ്പാർ പോര് എന്ന പരസ്യചിത്രവും പുറത്തിറക്കി.

ENGLISH SUMMARY:

Eastern Sambhar Powder is a new product launched by Eastern Condiments to enhance Onam Sadhya. This product offers an authentic taste of Kerala cuisine.