കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ സ്വര്‍ണ്ണവില എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍. കേരളത്തിലും കര്‍ണ്ണാടകത്തിലും സ്വര്‍ണ്ണാഭരണ നിര്‍മ്മാണ വിപണന രംഗത്ത് അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള റീഗല്‍ ജ്വല്ലേഴ്‌സിന്, സ്വന്തമായി ആഭരണ നിര്‍മ്മാണ ഫാക്ടറിയും വിദഗ്ദ്ധരായ ആഭരണ നിര്‍മ്മാണ തൊഴിലാളികളുമുണ്ട്. അതിനാല്‍ ഇടനിലക്കാരില്ലാതെ ഹോള്‍സെയില്‍ വിലയില്‍ ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു.