ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും ഹോം അപ്ലയൻസിന്റെയും വിപണന ഗ്രൂപ്പായ മൈജി ഫ്യൂച്ചർ, കോട്ടയം എസ്.എച്ച് മൗണ്ടിൽ പുതിയ ഷോറൂം തുറന്നു. നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇരുപത്തിയഞ്ചുകോടി രൂപയിലധികം വരുന്ന സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഇത്തവണ മൈജി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് മൈജി ചെയർമാൻ എ.കെ.ഷാജി പറഞ്ഞു. സമ്മാനങ്ങളും വിലക്കിഴിവും ഓണവിപണിയിൽ പുതിയ അനുഭവം സമ്മാനിക്കുമെന്ന് നടൻ ടൊവിനോ തോമസും പറഞ്ഞു.