ഗ്ലൂട്ടന്‍ ഫ്രീ ടു മിനിറ്റ് ഇന്‍സ്റ്റന്‍റ് ഉപ്പുമ വിപണിയിലിറക്കി ഭക്ഷ്യ ബ്രാന്‍ഡായ മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ഡബിള്‍ ഹോഴ്സ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടിയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡറുമായ മമ്ത മോഹന്‍ദാസും ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേര്‍ന്ന് ഗ്ലൂട്ടന്‍ ഫ്രീ ടു മിനിറ്റ് ഇന്‍സ്റ്റന്‍റ് ഉപ്പുമ പുറത്തിറക്കി. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികള്‍ക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് ഇന്‍സ്റ്റന്‍റ് ഉപ്പുമ തയ്യാറാക്കിയിരിക്കുന്നത്.