അർബന്‍ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പാലക്കാട്ടെ പുതിയ ബ്രാഞ്ച് അട്ടപ്പാടിയിൽ തുറന്നു. മണ്ണാർക്കാട് ആസ്ഥാനമായി അഞ്ചു വർഷമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇരുപതോളം ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന അർബന്‍ ഗ്രാമീൺ സൊസൈറ്റിയുടെ പുതിയ ബ്രാഞ്ച് ഗൂളിക്കടവിലാണ് തുറന്നത്. എം.എൽ.എ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ മുഖ്യാതിഥിയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മരുതി മുരുകൻ ലോക്കർ റൂം ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയാൽ അറിയപ്പെട്ട അട്ടപ്പാടിയിൽ അർബന്‍ ഗ്രാമീൺ സൊസൈറ്റി കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് എം.ഡി അജിത് പാലോട്ട് പറഞ്ഞു.