ശീമാട്ടിയുടെ ഏറ്റവും പുതിയ സാരി ബ്രാന്‍ഡ് ആയ ദ് ഗ്രേറ്റ് ഇന്ത്യന്‍ സാരിയുടെ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകള്‍ കൊച്ചിയിലെയും കോട്ടയത്തെയും ശീമാട്ടി ഷോറൂമുകളില്‍ ഉദ്ഘാടനം ചെയ്യും. സിന്ദൂര്‍ എന്ന പേരില്‍ പ്രത്യേക ഒാണം കലക്ഷന്‍സും ശീമാട്ടി പുറത്തിറക്കി. വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ലഭ്യമാകുന്ന വെഡ്ഡിങ് മാറ്റേഴ്സ്, ദ് സെലസ്റ്റ് എന്നീ ബ്രാന്‍ഡുകളും അവതരിപ്പിച്ചു. ഇന്ത്യയിലെ ഇരുന്നൂറിലധികം സാരി ട്രഡീഷണലുകളില്‍ നിന്നും ട്രഡീഷണല്‍, ഫ്യൂഷന്‍ മോഡേണ്‍ ഡിസൈനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ലക്ഷത്തിലധികം സാരികളാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ സാരി എന്ന ബ്രാന്‍ഡിന് കീഴിലായി ഒരുക്കിയിരിക്കുന്നത്. 275 രൂപ മുതല്‍ വിവിധ സ്റ്റൈലുകളിലും ഡിസൈനുകളിലുമുള്ള സാരികള്‍ ലഭിക്കും.