പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് രാജ്യാന്തര ബ്രാന്‍ഡായ ഒപ്റ്റിമയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ഒപ്റ്റിമ എക്സ്പീരിയന്‍സ് സോണ്‍ ആരംഭിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ ഇടപ്പള്ളി ഷോറൂമില്‍ ആരംഭിച്ച എക്സ്പീരിയന്‍സ് സോണ്‍, ഒപ്റ്റിമ ഇന്‍റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഖുറൈഷ് ദാദാഭായി ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സി.ഇ.ഒ കിരണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഒപ്റ്റിമയുടെ ഹോം, കിച്ചണ്‍, സ്മോള്‍ ഡൊമസ്റ്റിക് അപ്ലയന്‍സുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കണ്ട് അനുഭവിച്ചറിയാനും വാങ്ങാനും എക്സ്പീരിയന്‍സ് സോണില്‍ സാധിക്കും.