പതിനൊന്നാമത് ബി.സി.എസ് രത്ന പുരസ്കാരങ്ങളിൽ കേരളാ വിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന് മികച്ച നേട്ടം. ബെസ്റ്റ് പെർഫോമിങ് എം.എസ്.ഒ, ഫാസ്റ്റസ്റ്റ് ഗ്രോയിങ് ഐ.എസ്.പി, ബെസ്റ്റ് ഒറിജിനൽ കേബിൾ പ്രോഗ്രാമിങ് ന്യൂസ് (സൗത്ത്) എന്നീ പുരസ്കാരങ്ങളാണ് കേരള വിഷന് ലഭിച്ചത്. ഡൽഹിൽ നടന്ന ചടങ്ങിൽ കേരളാ വിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കെ.ഗോവിന്ദൻ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. KCCL ചീഫ് ഫിനാൻഷ്യൽ ഓഫീസർ
സി.സുരേഷ്‌കുമാർ, KVBL ചീഫ് ഫിനാൻഷ്യൽ ഓഫീസർ അനിൽ മംഗലത്ത്, കേരളാ വിഷൻ ന്യൂസ് 24x7 മാനേജിങ് ഡയറക്ടർ പി.പ്രജീഷ് അച്ചാണ്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.