ഗൃഹോപകരണ വിതരണ രംഗത്തെ പ്രമുഖരായ ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ പുതിയ ഷോറും ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം തുടങ്ങി. തൊടുപുഴ വെങ്ങല്ലൂരിലെ നന്തിലത്ത് ജി മാർട്ടിന്റെ അമ്പത്തിയൊമ്പതാമത് ഷോറും നഗരസഭ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.
നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി. തിരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലുളള ഗൃഹോപകരണങ്ങൾക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് 70 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ പർച്ചേയ്സ് നടത്തുന്ന ഉപഭോക്താക്കൾക്കായി വക്കാ - ലക്കാ നറുക്കെടുപ്പ് പദ്ധതി വഴി അപ്പാർട്ട്മെന്റ്, കാറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളൊരുക്കിയിട്ടുണ്ട്. അത്തം മുതൽ തിരുവോണം വരെ പ്രത്യേക സമ്മാന പദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു.