ഡിജിറ്റല്‍ , ഇലക്ട്രോണിക് ഗൃഹോപകരണ വിതരണക്കാരായ ഓക്സിജന്‍ ഗ്രൂപ്പിന്റെ പുതിയ പരസ്യചിത്രം അവതരിപ്പിച്ചു. ഓക്സിജന്‍ ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസിഡര്‍മാരായ ദുല്‍ഖര്‍ സല്‍മാനും മമിത ബൈജുവും ചേര്‍ന്ന് അഭിനയിച്ച പരസ്യചിത്രം ഗായിക സിതാര കൃഷ്ണകുമാര്‍ പ്രകാശനം ചെയ്തു. ഇതോടെ ഓക്സിജന്‍ ഗ്രൂപ്പിന്റെ ന്യൂജെന്‍ ഓണം സീസണ് തുടക്കമായി. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ സാമൂഹിക ,രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്കായി 25 കോടി രൂപ വിലവരുന്ന സമ്മാനങ്ങളും ക്യാഷ്ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഡിസ്കൗണ്ട് ഓഫറുകളും ന്യൂജന്‍ ഓണം സീസണില്‍ ഓക്സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.