100-ാം വാർഷികം ആഘോഷിക്കുന്ന ഭീമ ജ്യുവൽസ് വരമഹാലക്ഷ്മി ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചു. കൊച്ചി എം.ജി റോഡിലെ ഭീമ ജ്യുവൽസ് സിൽവർ ഷോറൂമിലാണ് എക്സ്ക്ലൂസീവ് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചത്. വെള്ളി ആഭരണങ്ങൾക്കും ആർട്ടിക്കിൾസിനും ഫ്ലാറ്റ് 30 ശതമാനം കിഴിവ് ലഭിക്കും. 92.5 സ്റ്റെർലിങ് വെള്ളിയിൽ കൈകൊണ്ട് നിർമ്മിച്ച പരമ്പരാഗത പൂജാവസ്തുക്കൾ, വെള്ളി വിളക്കുകൾ, ആഭരണങ്ങൾ എന്നിവയുടെ ശ്രേണിയാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഭീമ ജ്യുവൽസിനെ ആഘോഷങ്ങളുടെ ഭാഗമാക്കാന്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നെന്ന് ഭീമ ജ്യുവൽസ് മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. ഈമാസം 10 വരെയാണ് ഓഫറുകളുടെ കാലാവധി.