ദീക്ഷാരംഭ് 2025 ന്റെ ഭാഗമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികള്‍ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ എആര്‍ അധിഷ്ടിത ഭാഗ്യചിഹ്നങ്ങള്‍ കൈമാറി. ക്യാംപസിലെ ചടങ്ങില്‍ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ലത, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാൻ വേണു രാജാമണി എന്നിവർ ഭാഗ്യചിഹ്നങ്ങള്‍ പ്രകാശനം ചെയ്തു. കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടര്‍ മെട്രോയുടെയും തനിമയും നഗരത്തിന്റെ സാംസ്കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്നങ്ങളാണ് വിദ്യാർഥികള്‍ വികസിപ്പിച്ചത്. ഇതിനായി ജനറേറ്റീവ് എ.ഐ. ടൂളുകളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു.