കോഴിക്കോട് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയുടെ നേതൃത്വത്തിൽ സാഹ്യാദ്രി ബയോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.പി.രാമചന്ദ്രനെ ആദരിച്ചു.ഓൾ കേരള കൺസ്യൂമർ ഗുഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മലബാർ ഡവലപ്മെന്റ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
അശോകപുരം കാലിക്കറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തുടർന്ന് സാഹ്യാദ്രി ബയോ ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പ്രോഡക്റ്റ് അമൃത വേണി ഡാൻഡ്രോ ക്യൂറ്റ് ലോഞ്ചിംഗും നടന്നു.