റിയൽമി 15 സീരിസിന്റെ ഔദ്യോഗിക ലോഞ്ച് സിനിമ താരം ഹണി റോസ് നിർവഹിച്ചു. കൊല്ലം പള്ളിമുക്ക് മൈ ജി ഷോറൂമിൽ നടന്ന ചടങ്ങിൽ ആയിരുന്നു പുതിയ ഫോൺ പുറത്തിറക്കിയത്. Realme 15, റിയൽമി 15 പ്രൊ എന്നീ രണ്ടു ഫോണുകളാണ് പുതിയ ശ്രേണിയിൽ വരുന്നത്. ലോഞ്ചിനോടനുബന്ധിച്ച് പുതിയ ഓഫറുകളും മൈ ജി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 24 മുതൽ 29 വരെ ബുക്ക് ചെയ്യുന്നവർക്ക് ഒരു പ്രാവശ്യം സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റ് ഉണ്ടാകും.