ഹവായ് സ്റ്റീൽ ഡോർസ് ആൻഡ് വിൻഡോസിന്റെ ഏറ്റവും പുതിയ ഷോറൂം ആലുവയിൽ പ്രവർത്തനമാരംഭിച്ചു. ഹവായ് ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ദീർഘകാല പദ്ധതിയായ ‘മിഷൻ 2030’ ന്റെ ഭാഗമായി ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു.
ചടങ്ങിൽ ഹവായ് ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി.മുഹമ്മദ് അലി, ഹവായ് ഡോർസ് ആൻഡ് വിൻഡോസ് സി.ഇ.ഒ എം.എ.ഷാഹിദ്, ഹവായ് സ്റ്റീൽ ഡോർസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.കെ.മുനീർ, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ.ജോൺ തുടങ്ങിയവർ പങ്കെടുത്തു.