കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന നട്ടെല്ലിന്‍റെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ പരിശീലനവും മെഡിക്കല്‍ സമ്മേളനവും ചെയര്‍മാന്‍ അനില്‍കുമാര്‍ വള്ളില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രശസ്തരായ സ്പൈന്‍ വിദഗ്ധര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ഡോ പി വി നാരായണന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ റിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.