പാചക പ്രേമികൾക്ക് ആവേശമായി ഡെവൺ മാസ്റ്റർ ഷെഫ് മത്സരം. പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെയും നടി സാധിക വേണുഗോപാലിന്റയും സാന്നിധ്യം മത്സരത്തിന് മാറ്റുകൂട്ടി. വിവിധ രംഗങ്ങളിൽ നിന്നായി അഞ്ചു ടീമുകളാണ് പങ്കെടുത്തത്.
സാമ്പാർ പാചക മത്സരത്തിൽ മോംസ് ഓഫ് കൊച്ചിൻ ഒന്നാം സ്ഥാനവും റവ വിഭവങ്ങളിൽ മുകുന്താ ഗ്രൂപ്പും ടീമും ഒന്നാം സ്ഥാനം നേടി വിജയികളായി. ഡെവൺ ഫുഡ് ലിമിറ്റഡ് സിഇഒ കെ.കെ. ഷാജേന്ദ്രൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.