റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഫേവറിറ്റ് ഹോംസ് 25–ാം വര്‍ഷത്തിലേക്ക്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ നടനും ഫേവറിറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ ടൊവിനോ തോമസ്, ഫേവറിറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ ഇ.മാര്‍ട്ടിന്‍ തോമസ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുസഫര്‍ അഹമ്മദ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സ്വീറ്റി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ വാസ്തുവിദ്യാ രീതികളും ഉപഭോക്തൃ താല്‍പര്യങ്ങളും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ഫേവറിറ്റ് ഹോംസിന്റെ ലക്ഷ്യമെന്ന് എംഡി ഇ.മാര്‍ട്ടിന്‍ തോമസ് പറഞ്ഞു. ഫേവറിറ്റ് ഹോംസിനെ പ്രതിനിധീകരിക്കുന്നതില്‍ വളരെ സന്തോഷമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ടൊവിനോ തോമസ് പറഞ്ഞു. 25–ാം വാര്‍ഷികത്തില്‍ 614 പുതിയ വീടുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍മിച്ച് നല്‍കുന്നത്.