സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും സഹകരണ കരാറില്‍ ഒപ്പുവെച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്‍സും ഫുട്സല്‍–ബുണ്ടസ്ലിഗ മേധാവി ഫിലിപ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പിട്ടു. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം തുടങ്ങി ഫുട്ബോള്‍ വികസനം സാധ്യമാക്കുക എന്നതാണ് സഹകരണത്തിന്റെ പ്രധാനലക്ഷ്യം. പരിചയസമ്പന്നരായ ജര്‍മന്‍ ഫുട്ബോള്‍ പ്രഫഷണലുകള്‍ക്ക് സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും സഹകരണത്തിലൂടെ സാധിക്കും