പ്രമുഖ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ ഏറ്റവും പുതിയ ഫോണായ ജി.ടി.സെവന്‍, ജി.ടി.സെവന്‍ ടി സീരിസ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്. മൈജി ചെയര്‍മാന്‍ എ.കെ.ഷാജിയാണ് രാജ്യത്താദ്യമായി ഫോണ്‍ ലോഞ്ച് ചെയ്തത്. കോഴിക്കോട്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ലോഞ്ചിങ് നിര്‍വഹിച്ചത്. ഗ്ലോബല്‍ ലോഞ്ചിങ് പാരിസില്‍ നടക്കുമ്പോഴാണ് അതേസമയം കോഴിക്കോട്ട് വച്ച് ഇന്ത്യയിലെയും ലോഞ്ചിങ് നടത്തിയത്. ലോകത്ത് ആദ്യമായി ഐസ് സെന്‍സ് ഗ്രാഫീന്‍ ഡിസൈനിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങുന്നത്. റിയല്‍മി ഫോണുകള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയിട്ടുള്ളതും മൈജിയാണ്.