മലപ്പുറം പെരിന്തൽമണ്ണയിൽ കല്യാൺ സിൽക്സിന്‍റെ നവീകരിച്ച ഷോറൂം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് സ്പെഷ്യൽ ഫാഷൻ ബ്രാൻഡായ ഫാസിയോ പുതിയ ഷോറൂമിന്‍റെ സവിശേഷതയാണ്.
വിപുലമായ കലക്ഷനൊപ്പം കാലത്തിനനുസരിച്ചുളള ട്രെൻഡും പരിചയപ്പെടുത്തിയാണ് കല്യാൺ സിൽക്സ് പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 49 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ട്രെൻഡി വസ്ത്രങ്ങളുടെ പ്രത്യേക വിഭാഗം ഫാസിയോ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാസിയോ ബ്രാൻഡിന്‍റെ ഒൻപതാമത്തെ ഔട്ട്ലെറ്റാണ് പെരിന്തൽമണ്ണയിലേത്. കേരളത്തിലെ ഭാഷാ ശൈലിയിലുള്ള വൈവിധ്യം വസ്ത്രങ്ങളിലുമുണ്ട്. പെരിന്തൽമണ്ണയുടെ അഭിരുചിക്കനുസരിച്ച വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നതെന്ന് കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.
ഏറ്റവും വിലക്കുറവിൽ യുവത്വത്തിന് വേണ്ട വസ്ത്രങ്ങളെല്ലാം ഒരു കുടക്കീഴിലുണ്ട്. മൂന്നു നിലകളിലായി ലോകോത്തര ബ്രാൻഡുകളുടെയെല്ലാം ശേഖരം പെരിന്തൽമണ്ണ കല്ല്യാൺ സിൽക്സിലുണ്ട്.