ഉന്നത വിദ്യാഭ്യാസത്തിന് 2024–25 സാമ്പത്തികവര്‍ഷം 134 കോടി രൂപ സ്കോളര്‍ഷിപ്പ് നല്‍കി മുത്തൂറ്റ് ഫിനാന്‍സ്. 80 വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെട്ടത്. മുത്തൂറ്റ് എം. ജോര്‍ജ് പ്രഫഷണല്‍ സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ എം.ബി.ബി.എസ്. ബി.ടെക്, ബിഎസ്സി, നഴ്സിങ് വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കിയത്. 2017മുതല്‍ ഇതുവരെ ആകെ 394വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചു. റോജി എം ജോണ്‍ എം.എല്‍.എ. സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷനായി. ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 48ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകളും കമ്പനി ചടങ്ങില്‍ പ്രഖ്യാപിച്ചു.