അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ അഞ്ഞൂറിലധികം കുട്ടികള്‍ക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്കൂള്‍ കിറ്റ് വിതരണം ചെയ്ത് തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷന്‍സ്. മഹാറാണി കെയർ ക്ലബ്ബിലൂടെയാണ് തിരഞ്ഞെടുത്ത അഞ്ഞൂറിലധികം കുട്ടികള്‍ക്ക് സ്കൂള്‍ കിറ്റ് വിതരണം ചെയ്തത്. മഹാറാണി കെയർ ക്ലബിന്റെ പദ്ധതിയിലൂടെ തൊടുപുഴ മെർച്ചന്റ് യൂത്ത് വിങ്ങുമായി ചേർന്നു കൊണ്ട് "കുരുന്നുകൾക്കൊരു ചിരി" എന്ന പേരിൽ നടത്തിയ ചടങ്ങിൽ വച്ചായിരുന്നു വിതരണം.
മഹാറാണി വെഡ്‌ഡിങ് കളക്ഷൻസിൽ വച്ച് നടന്ന ചടങ്ങില്‍ തൊടുപുഴ എംഎൽഎ പി ജെ ജോസഫ് സ്കൂൾ കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് , തൊടുപുഴ മുനിസിപ്പൽ ചെയര്‍മാന്‍ കെ.ദീപക് തുടങ്ങിയവര്‍ പങ്കെടുത്തു. സമൂഹത്തിന്പ്രചോദനമാകുന്ന നിലയിൽ തുടർന്നും മഹാറാണി കെയർ ക്ലബ് വഴി സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് അറ്റ്ലസ്-മഹാറാണി ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ വി.എ റിയാസ് അറിയിച്ചു.