വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകൾ അവതരിപ്പിച്ച് കൊച്ചിയിൽ എജുക്കേറ്റേഴ്സ് കോൺക്ലേവ്. എസ്. ആർ. എം. യൂണിവേഴ്സിറ്റി ആന്ധ്രപ്രദേശിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു എഡ്യൂക്കേറ്റർസ് കോൺക്ലേവ്. കേരളത്തിലെ മികച്ച 52 സ്കൂളുകളിൽനിന്നുള്ള അക്കാദമിക് വിദഗ്ധര്‍ പങ്കെടുത്തു. ‘സയൻസ് വിദ്യാഭ്യാസം, ഇന്ത്യയിൽ- AIയുടെ ഭാവി ' എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് എന്‍ജിനീയറിങ് വിഭാഗം ഡീൻ പ്രഫസർ സി.വി.ടോമിയും, ‘ലിബറൽ ആർട്- ഇന്ത്യയിലെ കരിയർ സാധ്യതകൾ ’ എന്ന വിഷയത്തിൽ പൊളിറ്റിക്കൽ സയൻസ് മേധാവി ഡോ. വിനീത് തോമസും സംസാരിച്ചു.
ENGLISH SUMMARY:
Educators conclave highlights innovative trends in the education sector. The conclave, organized by SRM University Andhra Pradesh, featured discussions on science education, AI's role, and liberal arts career opportunities.