മനോരമ ന്യൂസ് എജ്യൂക്കേഷന്‍ സമ്മിറ്റിനായുള്ള സൗജന്യ റജിസ്ട്രേഷന്‍ തുടരുന്നു. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിന് ലക്ഷ്യമിട്ടാണ് എജ്യൂക്കേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്.  ഈമാസം 24ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന സമ്മിറ്റില്‍ രാജ്യത്തെ വിദ്യാഭ്യാസ –കരിയര്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ പരിപാടിയില്‍ സൗജന്യമായി പങ്കെടുക്കാം. മനോരമ ന്യൂസ് ഡോട്ട് കോം സന്ദര്‍ശിച്ച്   റജിസ്റ്റര്‍ ചെയ്യാം. അമൃത വിശ്വവിദ്യാപീഠം  പ്രായോജകരായെത്തുന്ന സമ്മിറ്റില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെയും വിദേശത്തെയും വിവിധ സാധ്യതകള്‍ വിവരിക്കും. 

ENGLISH SUMMARY:

Free registration is ongoing for the Manorama News Education Summit, aimed at students who have completed Plus Two and are seeking higher education opportunities. The summit will be held on the 24th of this month at Kochi Marriott Hotel, with prominent figures from the education and career sectors across the country participating.