ചിപ്സ് നിര്‍മാണ ബ്രാന്‍ഡായ ലെയ്സ്, കര്‍ഷകര്‍ക്കായി പുതിയ മണ്ണ് പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങി. പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലുമാണ് രണ്ട് പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങിയത്. മണ്ണിലെ പി.എച്ച് വാല്യു നിരന്തരം പരിശോധിച്ച് മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇതിലൂടെ ഗുണമേന്‍മയുള്ള ഉരുളക്കിഴങ്ങുകള്‍ ഉല്‍പ്പാദിപ്പിച്ച് ലെയ്സിന്റെ ഗുണമേന്‍മയും വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ ഉദ്യമം കര്‍ഷകരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുെട ഭാഗമായാണെന്ന് ലെയ്സ് പെപ്സി കമ്പനി ഇന്ത്യ മാര്‍ക്കറ്റിങ് ഡയറക്ടര്‍ സൗമ്യ റാതോര്‍ പറഞ്ഞു.