സാമ്പത്തിക സാക്ഷരതാ സന്ദേശവുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് റോഡ്ഷോ കൊച്ചിയിൽ. ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവിന്‍റെ ജില്ലയിലെ സമാപന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ടി.ജെ.വിനോദ് എംഎൽഎ, കെഎൽഎം ആക്‌സിവ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഷിബു തെക്കുംപുറം, ചലച്ചിത്ര താരം ടിനി ടോം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അങ്കമാലി, ആലുവ, വൈറ്റില, തൃപ്പുണിത്തുറ എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പൊതുജനങ്ങളിൽ സാമ്പത്തിക സാക്ഷരത വളർത്തുകയാണ് കെഎൽഎം ആക്‌സിവ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഫ്രീഡം ഡ്രൈവിന്‍റെ ലക്ഷ്യം.