സാമ്പത്തിക സ്വാതന്ത്ര്യം എന്ന പ്രമേയത്തിൽ ഫിനാൻഷ്യൽ ഫ്രീഡം ഡ്രൈവ് റോഡ് ഷോയുമായി കെഎൽഎം അക്‌സിവ ഫിൻവെസ്റ്റ്. രജത ജൂബിലിയുടെ ഭാഗമായി നടത്തുന്ന റോഡ് ഷോ മേയ് 5ന് കാസർകോട് മെയിൻ ബ്രാഞ്ചിൽ നിന്ന് ആരംഭിച്ച് 20ന് തിരുവനന്തപുരത്ത് സമാപിക്കും.
സാമ്പത്തിക സാക്ഷരത പ്രചരിപ്പിക്കുക, നിക്ഷേപങ്ങളിൽ ജാഗ്രത പുലർത്താൻ അവബോധം നൽകുക, സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് റോഡ്ഷോയുടെ ലക്ഷ്യങ്ങൾ. റോഡ് ഷോ കടന്നു പോകുന്ന 63 കേന്ദ്രങ്ങളിൽ വിവിധ മേഖലകളിലെ പ്രമുഖർ അണിചേരും. കെഎൽഎം അക്‌സിവ ഫിൻവെസ്റ്റ് ഫിനാൻസ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റ എറിൻ ലിസ്ബത്ത് ഷിബു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.