fortune-academy

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍  അറുപത്താറ് പേരെ വിജയികളാക്കി തിളക്കമാര്‍ന്ന നേട്ടവുമായി തിരുവനന്തപുരം കവടിയാറിലെ ഫോര്‍ച്യൂണ്‍ ഐ എ എസ് അക്കാദമി. നാല്പത്തേഴാം റാങ്കുകാരി ജി പി നന്ദനയും അമ്പത്തിനാലാം റാങ്കുകാരി സോണറ്റ് ജോസും ഫോര്‍ച്യൂണിന്‍റെ അഭിമാന താരങ്ങളായി. 

66 പേരുടെ ഉന്നത വിജയത്തിന്‍റെ ആഹ്ളാദ നിറവിലാണ് ഫോര്‍ച്യൂണ്‍ അക്കാദമി. ഫോര്‍ച്യൂണിന്‍റെ മിന്നും താരമായി മാറിയ നാല്പത്തേഴാം റാങ്കുകാരി ജി പി നന്ദന. കേക്ക് മുറിച്ച് നേട്ടത്തിന്‍റെ  മധുരം പങ്കിട്ടു. 

അമ്പത്തിനാലാം റാങ്കുകാരി സോണറ്റ് ജോസ് , 81–ാം റാങ്ക് നേടിയ റീനു അന്ന മാത്യു, 95–ാം റാങ്കുകാരി ദേവിക പ്രിയദര്‍ശിനി എന്നിവരും ഫോര്‍ച്യൂണ്‍ അക്കാദമിയുടെ നേട്ടപട്ടികയിലുണ്ട്. 11 വര്‍ഷമായി സിവില്‍ സര്‍വീസ് പരിശീലന രംഗത്തെ വിജയമന്ത്രമാണ്  ഫോര്‍ച്യൂണ്‍ അക്കാദമി. അടിക്കടി മാറുന്ന പരീക്ഷാ രീതികളെ പൂര്‍ണമായും ഉള്‍ക്കൊണ്ടുളള വിശദമായ പരിശീലന പദ്ധതിയാണ് അക്കാദമിയുടെ വിജയരഹസ്യം. 

ഈ ചെറിയ കാലയളവില്‍ 435 വിജയികളാണ്  അക്കാദമിയുടെ മികവ് ഊട്ടിയുറപ്പിച്ചത്. ഇത്തവണ ആദ്യ 100 റാങ്കില്‍ എട്ടും നേടിയാണ് ഫോര്‍ച്യൂണിന്‍റെ വിജയഗാഥ. 

ENGLISH SUMMARY:

Fortune IAS Academy in Kavadiyara, Thiruvananthapuram, achieved remarkable success in this year's Civil Services Examination, with 66 students emerging victorious. GP Nandana, who secured the 47th rank, and Sonet Jose, who ranked 54th, have become prideful stars of the academy.