എയര്‍വിസ് സീരീസ് എന്ന പേരില്‍ പുതിയ മൂന്നുമോഡല്‍ സീലിങ് ഫാനുകള്‍ വിപണിയിലിറക്കി വി ഗാര്‍ഡ്. കുറഞ്ഞ വൈദ്യുതിയില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ എന്ന് അവകാശപ്പെട്ടാണ് പുതിയ ബി.എല്‍.ഡി.സി ഫാനുകള്‍ വി ഗാര്‍ഡ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. നാലു മുതല്‍ എട്ടുമണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ഓഫാകുന്ന തരത്തില്‍ ടൈമര്‍ ക്രമീകരിക്കാനാകും.
റിമോട്ട് ഉപയോഗിച്ചും ഈ ഫാനുകള്‍ നിയന്ത്രിക്കാം. ഉത്തരാഖണ്ഡിലെ വി ഗാര്‍ഡ് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഈ ഫാനുകള്‍ 25 നിറങ്ങളില്‍ ലഭ്യമാണ്. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 5400 മുതല്‍ 8000 രൂപ വരെയാകാനാണ് സാധ്യത. പുതിയ വേരിയന്‍റുകളുടെ വരവോടെ ഫാന്‍ വിപണിയുടെ 12 ശതമാനം വരെ വിഹിതം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ വി ഗാര്‍ഡിന് നേടാന്‍ സാധിക്കുമെന്ന് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി