എഴുത്തുകാരനും സാന്റമോണിക്ക സ്റ്റഡി അബ്രോഡ് എം.ഡിയുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ രചിച്ച 'ഭൂമിക്കാര് കുട പിടിക്കും' എന്ന പുസ്തകം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫറായ സീമ സുരേഷിന് നൽകിയാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്. കാലാവസ്ഥ വ്യതിയാനത്തെയും ആഗോള താപനത്തെയും പ്രമേയമാക്കിയാണ് പുസ്തകം രചിച്ചത്. ലോകത്തിന്റെ വിവിധയിടങ്ങളിൽ സഞ്ചരിച്ച യാത്ര അനുഭവവും വിവിധ പഠനങ്ങളും പ്രതിപാതിക്കുന്നതാണ് പുസ്തകം. പ്രശസ്ത എഴുത്തുകാരൻ റാം മോഹൻ പാലിയത്ത്, മുരളി തുമ്മാരുകുടി, തുടങ്ങിയവർ കൊച്ചിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:
Writer and Santa Monica Study Abroad MD, Denny Thomas Vattakunnel, launched his book "Bhoomikkar Kudapidikkum," which focuses on climate change and global warming. The book, released by writer Subhash Chandran and presented to wildlife photographer Seema Suresh, explores travel experiences and research on environmental issues. The launch event in Kochi was attended by noted writers Ram Mohan Paliyath and Murali Thummarukudy.