ജിഎസ്ടി പരിഷ്കാരങ്ങളെ കുറിച്ചു സമഗ്രമായി വിശദീകരിച്ചും പുതിയ നിരക്കുകളുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിച്ചും മലയാള മനോരമ സംഘടിപ്പിച്ച സെമിനാർ. ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നൈ ഔട്ടറിന്റെ സഹകരണത്തോടെ ഒരുക്കിയ സെമിനാറിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥനും ജിഎസ്ടി ആൻഡ് സെൻട്രൽ എക്സൈസ് ചെന്നൈ സോൺ കമ്മിഷണറുമായ നാസർ ഖാൻ മുഖ്യ പ്രഭാഷണം നടത്തി. നിരക്ക് പരിഷ്കരണം വ്യാപാര, വ്യവസായ മേഖലകളിലുണ്ടാക്കിയ മാറ്റങ്ങൾ അടക്കം ചർച്ചയായി.
ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പാക്കിത്തുടങ്ങി കൃത്യം 2 മാസം പൂർത്തിയാകുന്നതിനിടെ നടന്ന സെമിനാറിൽ പുതിയ കാലത്തെ ജിഎസ്ടി നിരക്കുകളെ കുറിച്ച് അധികൃതർ ആഴത്തിൽ വിശദീകരിച്ചു. നികുതി വിധേയമായിരുന്ന ഒട്ടേറെ ഉൽപന്നങ്ങൾക്കു നികുതി ഇളവ് ലഭിച്ചെന്നതാണ് ഏറ്റവും വലിയ മാറ്റമെന്ന് കമ്മിഷണർ നാസർ ഖാൻ പറഞ്ഞു.വ്യവസായികൾ, വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.