മുത്തൂറ്റ് ഫിനാൻസ് ഫിൻക്ലൂഷൻ ചലഞ്ച് 2025 ന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജ്‌മന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗുരുഗ്രാം ആണ് അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്. ഐ ഐ എം ലക്‌നൗ മൂന്ന് ലക്ഷം രൂപയുടെ രണ്ടാം സമ്മാനവും BITS പിലാനി ഒരുലക്ഷം രൂപയുടെ മൂന്നാം സമ്മാനവും സ്വന്തമാക്കി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 5,700 ഓളം ടീമുകളാണ് ഫിൻക്ലൂഷൻ ചലഞ്ചിന്റെ ഭാഗമായത്. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഫിൻക്ലൂഷൻ ചലഞ്ചിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. പി.സി നീലകണ്ഠൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു.