ഈസ്റ്റേണിന്റെ പുതിയ ലോഗോയും ഉൽപ്പന്നങ്ങളും കൊച്ചിയിൽ അവതരിപ്പിച്ചു. ഫ്ലവേഴ്സ് ഓഫ് അറേബ്യ എന്ന പേരിൽ ഷവർമ മസാലയും കബ്സ മസാലയും ആണ് പുറത്തിറക്കിയത്. 50 ഗ്രാം പായ്ക്കറ്റ് 50 രൂപയാണ് വില.
കേരളത്തിനു പുറമേ ഗൾഫ് രാജ്യങ്ങളും പുതിയ ഉത്പന്നങ്ങളുടെ വിപണിയാകും. പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഷവർമയും കബ്സയും ഉണ്ടാക്കാമെന്ന് ഈസ്റ്റേൺ സി.ഇ.ഒ ഗിരീഷ് നായർ പറഞ്ഞു