കോഴിക്കോട് ആസ്ഥാനമായ ഹൈലൈറ്റ് ഗ്രൂപ്പ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ പാർപ്പിട സമ്മുച്ചയ നിർമ്മാണം ആരംഭിക്കുന്നു. നിലവിലെ ഒളിമ്പസിനോട് കിടപിടിക്കുന്ന രീതിയിലാണ് രണ്ടാം സമുച്ചയം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് അറിയിച്ചു. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2733 ചതുരശ്രഅടി വരെ വിസ്തീർണമുള്ള 412 അപ്പാർട്ട്മെന്റുകൾ ഒളിമ്പസ് 'ടു'വിൽ ഉണ്ടാകും. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണമെന്നും കമ്പനി വ്യക്തമാക്കി. ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മൊഹമ്മദ് ഫസീം, എ.ജി.എം എസ്.പ്രവീൺ എന്നിവർ പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചു.