കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യങ്ങള്‍ വിലയിരുത്താന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും കാലിക്കറ്റ് സര്‍വകലാശാല ഇക്കണോമിക്‌സ് വിഭാഗത്തിലെ ജോണ്‍ മത്തായി സെന്ററും പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു. മലബാർ ഗ്രൂപ്പിൻറെ സഹകരണത്തോടെ നടത്തിയ പരിപാടി കോഴിക്കോട് സബ് കലക്ടർ ഹർഷിൽ ആർ മീണ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ്, കൊച്ചി കസ്റ്റംസ് ജോ.കമ്മീഷണർ അശ്വിൻ ജോൺ ജോർജ്, APEDA ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആൽഫിൻ സന്തോഷ്, ഐ.ഐ.എം അസി. പ്രൊഫസർ വിപിൻ പി വീട്ടിൽ, സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ച് ചെയർമാൻ ഡോ. ഡി ധനുരാജ് എന്നിവർ ചർച്ചയുടെ ഭാഗമായി.