വിദ്യാഭ്യാസ സ്ഥാപനമായ ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ഏഴാം വാർഷികാഘോഷം തൃശൂരിൽ നടന്നു. പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഐബിസില്‍ ഇതിനോടകം പഠനം പൂര്‍ത്തിയാക്കിയതായി സ്ഥാപന മേധാവികള്‍ പറഞ്ഞു. അമേരിക്കൻ അക്രഡിറ്റേഷന്‍ ബോഡിയായ IACT അംഗീകാരം നേടിയ ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഐബിസ്. പതിനഞ്ച് കോഴ്സുകളാണ് ഇന്ത്യയിലെ ഏഴ് ക്യാംപസുകളിലായി ഉള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് എഡ്യൂക്കേഷൻ ഗ്രാന്‍റും സ്കോളർഷിപ്പുകളും ഐബിസ് നല്‍കുന്നുണ്ട്.
ENGLISH SUMMARY:
The 7th anniversary celebration of the IBIS Group of Institutions was held in Thrissur. The institution's officials stated that more than ten thousand students have completed their studies at IBIS so far