ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഐബിഎസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നൂറ്റിമുപ്പത്തേഴാമത് ബിരുദദാന ചടങ്ങ് തൃശൂരില്‍ നടന്നു. ലോജിസ്റ്റിക്സ്, ഹോസ്പിറ്റല്‍ അഡ്മിനിട്രേഷന്‍, ബിസിനസ് അഡ്മിനിട്രേഷന്‍, എച്ച് ആര്‍ മാനേജ്മെന്‍റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഏവിയേഷന്‍, ഫിറ്റിനസ് ട്രെയിനിങ് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നും എണ്ണൂറിലെറെ വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങി.
എഴുത്തുകാരനും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ്, കിംസ് കേരള ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ മികച്ച അഞ്ച് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് 'പ്രൈഡ് ഓഫ് ഐബിഎസ്'പുരസ്കാരം നല്‍കി ആദരിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പതിഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും സമ്മാനിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ സന്ദീപ് രാധാകൃഷ്ണന്‍, മാസ്റ്റര്‍ കോണ്‍സള്‍ട്ടന്‍റ് ദിലീപ് രാധാകൃഷ്ണന്‍, വിപിന്‍ ദാസ് എന്നിവരും പരിപാടിയില്‍ പങ്കാളികളായി.