രാജ്യത്ത് ആദ്യമായി തേങ്ങാപാല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വീഗന്‍ ഐസ്ക്രീം വിപണിയിലിറക്കി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റ് ഉല്‍പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതാണ് വീഗന്‍ ഐസ്ക്രീം. പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്. വെസ്റ്റ കൊക്കോ പാം എന്ന പേരില്‍ പുറത്തിറക്കിയ ഐസ്ക്രീം വിവിധ രുചികളില്‍ ലഭ്യമാണ്. ബ്രാന്‍ഡ് അംബാസിഡര്‍ കല്യാണി പ്രിയദര്‍ശനും കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസും കെ.എസ്.ഇ മാനേജിങ് ഡയറക്ടര്‍ എം.പി ജാക്സണും ചേര്‍ന്നാണ് ഉല്‍പന്നം പുറത്തിറക്കിയത്. കെ.എസ്.ഇ കാലിത്തീറ്റ കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ അടുത്ത പദ്ധതി