ഓഹരിവിപണിയില്‍ ‘കല്യാണ്‍ ജ്വല്ലേഴ്സ്’ കുതിപ്പ് തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിവില 29 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 26 ശതമാനം വില കുറഞ്ഞയിടത്തുനിന്നാണ് കല്യാണ്‍ ഓഹരികള്‍ മികച്ച തിരിച്ചുവരവ് നടത്തിയത്. ഇന്ന് മാത്രം കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരിവില 12.11 ശതമാനം ഉയര്‍ന്നു. 19 മാസത്തിനിടെ കല്യാണ്‍ ഓഹരി ഒരുദിവസം കാഴ്ചവയ്ക്കുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ട്രേഡിങ് ക്ലോസ് ചെയ്തപ്പോള്‍ 563.80 രൂപയാണ് ഓഹരിവില. ഒറ്റദിവസത്തെ വര്‍ധന 60.90 രൂപ. കല്യാണിന്‍റെ 5.24 കോടി ഓഹരികളാണ് ഇന്നത്തെ ഇടപാടുകളില്‍ ഉള്‍പ്പെട്ടത്. കല്യാണ്‍ ഓഹരികള്‍ ഇതുവരെ എത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇനിയും ദൂരമുണ്ട്. 795.40 രൂപയാണ് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില. ഏറ്റവും കുറവ് 329.15 രൂപയും.
കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 62.06 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവര്‍ഷത്തെ വളര്‍ച്ച 743.38 ശതമാനമാണ്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസം വിലയിടിവുണ്ടായിരുന്നു. മൂന്നുമാസക്കാലയളവില്‍ 14.51 ശതമാനവും ഒരുമാസത്തിനിടെ 27.51 ശതമാനവും കുറഞ്ഞശേഷമാണ് ജനുവരി അവസാനത്തോടെ കുതിച്ചുകയറ്റം തുടങ്ങിയത്. ഒരാഴ്ചയ്ക്കിടെ 28.71 ശതമാനം വില വര്‍ധിച്ചു. ഇന്നുമാത്രം 12.11 ശതമാനവും.