Vellappally Natesan at Kollam SN college

Rupee

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ 67 പൈസ താഴ്ന്ന് രൂപയുടെ മൂല്യം 87.09ല്‍ എത്തി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഹരി വിപണിയിലും ഇടിവ്. സെന്‍സെക്സ് 700പോയിന്‍റും നിഫ്റ്റി 205പോയിന്‍റും താഴ്ന്നു.

അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക ഇറക്കുമതിച്ചുങ്കം ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും തീരുവ ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

 

ഇറക്കുമതിച്ചുങ്കത്തില്‍ പരസ്പരം പോരടിക്കുകയാണ് അമേരിക്കയും കാനഡയും.  ഇറക്കുമതിച്ചുങ്കത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാനഡയ്ക്ക് ഡോണ‍ള്‍ഡ് ട്രംപ് പുതിയ വാഗ്ദാനം മുന്നോട്ടുവച്ചു. ‘യുഎസിന്‍റെ അന്‍പത്തൊന്നാമത് സംസ്ഥാനമായാല്‍ ഇറക്കുമതിച്ചുങ്കം ഒഴിവാക്കാമെന്നാണ് വാഗ്ദാനം. കാനഡയില്‍ നിന്ന് യുഎസിന് ഒന്നും വേണ്ടെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇതിനിടെ അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതി ചുങ്കത്തിന് ബദലായി കാനഡയുടെ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആഹ്വാനം ചെയ്തു. 

ENGLISH SUMMARY:

The rupee depreciated 67 paise to hit record low of 87.29 against the US dollar in early trade on Monday after Trump Tariffs on Canada, Mexico and China triggered fears of a broad trade war.