മലബാർ ഗോൾഡ് ഗ്രൂപ്പിന്‍റെ സാമൂഹിക ക്ഷേമ പരിപാടിയുടെ ഭാഗമായി 21,000 പെൺകുട്ടികൾക്ക് സ്കോളർഷിപ് നൽകുന്ന പദ്ധതിക്ക് തുടക്കം. മുംബൈയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 95,000 പെൺകുട്ടികൾക്ക് ഇതുവരെ 60 കോടി രൂപയുടെ ഗുണഫലം ലഭിച്ചതായി മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. പെൺകുട്ടികൾക്കായി 2007ലാണ് മലബാർ നാഷണൽ സ്കോളർഷിപ് പദ്ധതിക്ക് തുടക്കമിട്ടത്. ഇത് കൂടാതെ16 സംസ്ഥാനങ്ങളിലെ 80 നഗരങ്ങളിലായി പ്രതിദിനം 50,000 ഭക്ഷണപ്പൊതികൾ നൽകുന്ന പദ്ധതിയും നടപ്പാക്കുന്നു. മലബാർ ഗ്രൂപ്പ് - ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.