ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവം സമ്മാനിക്കാന്‍ എക്സ്പീരിയന്‍സ് സ്റ്റോറുമായി പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ ഇംപെക്സ്. കോഴിക്കോട് ഫോക്കസ് മാളിന് സമീപത്താണ് സ്റ്റോര്‍ ഒരുക്കിയത്. ഓണക്കാലത്ത് മാത്രമേ എക്സ്പീരിയന്‍സ് സ്റ്റോര്‍ ഉണ്ടാകൂ.
120 ഹെഡ്സിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് QLED ഗൂഗിള്‍ ടിവിയിലെ ഗെയിമിങ് എങ്ങനെയെന്നറിയണോ. ഇങ്ങോട്ട് വരാം. പാട്ടുകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കും പാടുന്നവര്‍ക്കുമായി വിവിധ റേഞ്ചുകളിലുള്ള മ്യൂസിക് സിസ്റ്റം. പാട്ടുപാടിനോക്കി എങ്ങനെയുണ്ടന്നറിഞ്ഞ ശേഷം വാങ്ങിയാല്‍ മതി. ഈ ഓണക്കാലത്ത് ഓണമേളമാണ് ഇംപെക്സിന്‍റെ എക്സ്പീരിയന്‍സ് സ്റ്റോറില്‍.
ഇംപക്സിന്‍റെ 32 ഇഞ്ച് മുതല്‍ 75 വരെയുള്ള ടീവികള്‍ വിപണിയിലുണ്ട്. ഇംപക്സ് വാങ്ങിയാല്‍ വെറും കയ്യോടെ മടങ്ങണ്ട. കൈ നിറയെ ഓണ സമ്മാനങ്ങളും ഉണ്ടാകും.