രാജ്യത്തെ ആദ്യ എ.ഐ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറെ അവതരിപ്പിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. 'ഇഷ രവി' എന്ന എ.ഐ ഫാഷന്‍ മോഡല്‍ ഇനി മുതല്‍ ശീമാട്ടിയുടെ ഔദ്യോഗിക മുഖമാകും. സാങ്കേതികവിദ്യയുടെയും ഫാഷൻറെയും കൂടിച്ചേരൽ ഫാഷൻ ലോകത്തുതന്നെ പുതിയ വാതിലുകൾ തുറക്കുമെന്നുറപ്പുണ്ടെന്ന് ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു