തിരക്കുള്ള സമയത്ത് തിരക്ക് പിടിച്ച് എന്തെങ്കിലും ഉണ്ടാക്കി കഴിക്കുന്നതിലും ഭേദമല്ലേ തനതുനാട്ടു രുചി ആസ്വദിക്കുന്നത്. രുചിയിൽ നോ കോംപ്രമൈസ് പറയുന്നവർക്കിടയിൽ കഴിഞ്ഞ 23 വർഷമായി ടേസ്റ്റി നിബിൾസുണ്ട്. 2001-ൽ സ്ഥാപിതമായ എച്ച്‌ഐസി - എബിഎഫ് സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അന്താരാഷ്ട്ര ഫുഡ് ബ്രാൻഡ് ആണ് ടേസ്റ്റി നിബിൾസ്. 25ൽ അധികം രാജ്യങ്ങളിലേക്ക് വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾ കയറ്റി അയയ്ക്കുന്ന കമ്പനിയുടെ ഫാക്ടറി ആലപ്പുഴയിലെ അരൂരാണ്. ജപ്പാനിലെ ഹിഗാഷിമാരു ഇന്റർനാഷണൽ കോർപ്പറേഷൻ കമ്പനി പ്രധാന ഓഹരി ഉടമയായി പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ആഗോള ബ്രാൻഡ് എന്ന നിലയിലേക്കാണ് ടേസ്റ്റി നിബിൾസ് വളർന്നത്. ഇതിനുള്ള ഉത്തരമാണ് കമ്പനി മാനേജ്മെന്റ് പറയുന്നത്. പ്രീമിയം ഗുണനിലവാരമുള്ള അന്താരാഷ്ട്ര - ആഭ്യന്തര ഉൽപന്നങ്ങളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി പ്രിസർവേറ്റീവ്‌സിനോട് നോ പറയുന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദകരെന്ന പോലെ കയറ്റുമതിക്കാരുമാണ് കമ്പനി.
വെജും നോൺ വെജുമായി രുചിയൂറം ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണി ടേസ്റ്റി നിബിൾസിനുണ്ട്. ട്യൂണ ഫിഷിന്റെ ടിന്നിലടച്ച 25ൽ പരം വകഭേദങ്ങൾ, എഴുപതിലേറെ റെഡി-ടു-ഈറ്റ് വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഉൽപന്നങ്ങൾ കമ്പനി നിർമിക്കുന്നു. എട്ടിനം മീൻകറികളും സാമ്പാർ, അവിയൽ തുടങ്ങി 20-ൽ പരം ഫ്രോസൺ കറികൾ, ഫ്രോസൺ സ്‌നാക്‌സ്, മാരിനേറ്റഡ് മൽസ്യങ്ങൾ ടേസ്റ്റി നിബിൾസ് വിപണിയിലെത്തിക്കുന്നു. ഓണക്കാലത്ത് എടുത്ത് പറയേണ്ടതാണ് ടേസ്റ്റി നിബിൾസിൻറെ ഓണ സദ്യ പാക്കാണ്. 13 വിഭവങ്ങളും ഇലയും അടങ്ങുന്ന പാക്ക് ഈ ഓണക്കാലത്തും വിപണിയിൽ ലഭ്യം. സാധാരണ താപനിലയിൽ 18 മാസം കേടുകൂടാതിരിക്കുന്ന ഓണ സദ്യ ട്രാവലേഴ്സിന് നല്ലൊരു ഓപ്ഷനാണ്. ഓഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ബുക്ക് ചെയ്താൽ രാജ്യത്തെവിടെയും ഡെലിവറിയും റെഡി. കൊച്ചി പനമ്പിള്ളി നഗറിലും 15 കിലോമീറ്റർ ചുറ്റളവിലും ഫ്രോസന്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിക്കും.
എങ്ങനെ റെഡി ടു ഈറ്റ് എന്നാണ് പൊതുവിൽ ഉയർന്ന് വരുന്ന ചോദ്യം. പ്രിസർവേറ്റീവ്‌സ് ചേർക്കാതെയുള്ള അത്യാധുനിക റിറ്റോർട്ട് പ്രോസസിങ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉയർന്ന ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡുകൾ പാലിക്കാനായി ലോകോത്തര നിർമാണ സൗകര്യങ്ങൾ കമ്പനിയിൽ സജ്ജം. അത്യാധുനിക റിസർച്ച് & ഡെവലപ്മെന്റ് വിഭാഗവും കമ്പനിക്കൊപ്പമുണ്ട്. പ്രിസർവേറ്റീവ്‌സ് ഉപയോഗിക്കാതെ നീണ്ടനാൾ ഭക്ഷണത്തിന്റെ പുതുമ നിലനിർത്തുന്നത് ജാപ്പാനീസ് സാങ്കേതിക വിദ്യയായ റിറ്റോർട്ട് പ്രോസസിങ് വഴി സൂക്ഷ്മാണുക്കളെ ഇല്ലാതാക്കി ഭക്ഷണങ്ങൾ ശീതീകരിക്കാതെ സൂക്ഷിക്കാൻ സഹായിക്കുന്നു. പാകം ചെയ്ത ഭക്ഷണം കാറ്റുകടക്കാത്ത വിധം സീൽ ചെയ്ത് പൗച്ചുകളിലോ ക്യാനുകളിലോ ഉയർന്ന താപനിലയിലും മർദ്ദത്തിലും ചൂടാക്കുകയാണ് ചെയ്യുന്നത്. പ്രിസർവേറ്റീവുകളില്ലാതെ രണ്ടു വർഷത്തിലധികം സാധാരണ ഊഷ്മാവിൽ ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. പാക്കിൽ നിന്നെടുത്ത് റെഡി ടു ഈറ്റ് ഫുഡ്‌സ് കഴിക്കാം.
ഭക്ഷ്യവിഭവങ്ങളുടെ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിന് പിന്തുടരുന്നത് ഹസാർഡ് അനാലിസിസ് & ക്രിട്ടിക്കൽ കൺട്രോൾപോയിന്റ് (HACCP), ഫുഡ് സേഫ്റ്റി സിസ്റ്റം സർട്ടിഫിക്കേഷൻസ്‌കീം (FSSC-22000) സ്റ്റാൻഡേർഡുകളാണ്. ഗുണനിലവാരത്തിന് കേന്ദ്ര സർക്കാരിന്റെ എട്ടോളം അവാർഡുകൾ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
അങ്ങനെ ബീഫ് വിഭവങ്ങളും റെഡി-ടു-ഈറ്റ് പാക്കിലെത്തി. മലയാളിയുടെ തീൻമേശയിലെ പ്രിയങ്കരമായ 11 ഇനം ബഫലോ മീറ്റ് വിഭവങ്ങളാണ് ടേസ്റ്റി നിബിൾസ് അവതരിപ്പിച്ചത്. ബഫലോ വിഭവങ്ങളായ കേരള ബഫലോ മീറ്റ് കറി, മീറ്റ് സ്റ്റൂ, മീറ്റ് ഫ്രൈ, മീറ്റ് റോസ്റ്റ്, മീറ്റ് ബിരിയാണി, മീറ്റ് കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ് , മീറ്റ് ഡ്രൈ ഫ്രൈ, മീറ്റ് മപ്പാസ്, മീറ്റ് ചില്ലി കൊണ്ടാട്ടം, വേവിച്ച ബഫലോ മീറ്റ് എന്നിവയാണ് പുതിയ വിഭവങ്ങൾ. വിഭവങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ tastynibbles.in സന്ദര്‍ശിക്കുക.