15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന മൈജിയുടെ ഓണം സ്കീമിന് തുടക്കമായി. എല്ലാ വിജയികളെയും 45 ദിവസത്തിനുള്ളിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്ന ഗ്യാരണ്ടിയാണ് മൈജി നല്‍കുന്നത്. ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന ലക്കി ഡ്രോ കോണ്ടെസ്റ്റ് സെപ്റ്റംബർ 30 വരെ 45 ദിവസം നീണ്ടുനിൽക്കും. നറുക്കെടുപ്പിലൂടെ അഞ്ചു ഭാഗ്യശാലികൾക്ക് കാർ സമ്മാനമായി ലഭിക്കും. ഇതോടൊപ്പം 100 പേര്‍ക്ക് ഹോണ്ട ആക്ടീവയും 100 പേർക്ക് ഇന്റർനാഷണൽ ട്രിപ്പും 100 പേർക്ക് റിസോർട്ട് വെക്കേഷനും ഉൾപ്പെടെ ലഭിക്കും. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഒരു ലക്ഷം രൂപ ലഭിക്കും. 45 ദിവസങ്ങളിലായി 45 പേർക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിക്കുക. ഇതുകൂടാതെ ഡിജിറ്റൽ ഗാഡ്ജറ്റുകളും ഹോം അപ്ലൈൻസും സമ്മാനമായി നേടാനും അവസരവുമുണ്ട്.