ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വര്‍ണവ്യാപാരികളെ ഉള്‍പ്പെടുത്തി തുടങ്ങുന്ന ഓണം സ്വര്‍ണം പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഭീമ ജ്വല്ലറിയില്‍ നടന്ന ചടങ്ങില്‍ ആന്റണി രാജു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വര്‍ണം വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കും. ഒന്നാം സമ്മാനം നൂറ് പവനും രണ്ടാം സമ്മാനം 25 പവനും മൂന്നാം സമ്മാനം പത്ത് പവനുമാണ്. യോഗത്തില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു.